- Trending Now:
കോട്ടയം: കോട്ടയത്ത് രണ്ട് പുതിയ സ്റ്റോറുകൾ കൂടി തുറന്നതായി ക്രോമ അറിയിച്ചു. എംസി റോഡിലെ പുതിയ ക്രോമ സ്റ്റോർ കമ്പനിയുടെ കേരളത്തിലെ ഏഴാമത്തെ സ്റ്റോറാണ്. കോട്ടയത്തെ ആദ്ദ്യത്തേതും. കെകെ റോഡിൽ തുറന്ന പുതിയ സ്റ്റോർ സംസ്ഥാനത്തെ എട്ടാമത്തെ ക്രോമ സ്റ്റോറാണ്. നൂതന ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണി നഗരത്തിലെത്തിക്കാനും ഉപഭോക്താക്കളുമായി കൂടുതൽ അടുക്കാനും ക്രോമയുടെ പുതിയ സ്റ്റോറുകൾ സഹായിക്കും.
550-ലധികം ബ്രാൻഡുകളിലായി 16000- ലധികം ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ലാർജ് ഫോർമാറ്റ് ഒമ്നി-ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറാണ് ക്രോമ. എംസി റോഡിലും കെകെ റോഡിലുമായി രണ്ട് നിലകളിലായി 9,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള പുതിയ ക്രോമ സ്റ്റോറുകൾ സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് ക്രോമ വിദഗ്ദ്ധരുടെ പിന്തുണയോടെ ടിവി, സ്മാർട്ട് ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, കൂളിങ് ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയോടൊപ്പം ഓഡിയോ അനുബന്ധ അസസ്സറികളും ഷോപ്പ് ചെയ്യാം. ഉപഭോക്താക്കൾക്ക് ക്രോമയുടെ പോസ്റ്റ്-പർച്ചേസ് സേവനങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിനും വിദഗ്ദ്ധ ഉപദേശത്തിനായും ക്രോമ സ്റ്റോറിലുള്ള വിദഗ്ദ്ധരുടെ സഹായം തേടാൻ കഴിയും.
കോട്ടയം നിവാസികളെ സ്വാഗതം ചെയ്യാനും സന്തോഷിപ്പിക്കാനും ഞങ്ങളുടെ ഇലക്ട്രോണിക്സ് വിദഗ്ധരുടെ ടീം തയ്യാറാണെന്ന് പുതിയ സ്റ്റോറുകൾ തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ ക്രോമയുടെ സിഇഒ അവിജിത് മിത്ര പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി ക്രോമ പുതിയ വിപണികളിലേക്ക് പ്രവേശിക്കുകയാണ്. സ്റ്റോറുകളിലും croma.com-ലും ക്രോമയുടെ വിപുലമായ ഉത്പന്ന ശ്രേണിയും തടസ്സമില്ലാത്ത ഉപഭോക്തൃ സേവനവും പ്രയോജനപ്പെടുത്തി ഉപയോക്താക്കളുടെ എല്ലാ ഇലക്ട്രോണിക്സ് ആവശ്യങ്ങളുടെയും ലക്ഷ്യസ്ഥാനമായി മാറാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോമയുടെ കോട്ടയത്തെ രണ്ട് സ്റ്റോറുകളും എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.